Monday 30 May 2011

മലയാളം നിർബന്ധമാക്കൽ - പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് നിരാശപ്പെടുത്തി..

മലയാളിയുടെ ചിരകാല അഭിലാഷത്തിന്റെ പൂർത്തീകരണത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും.കേരളത്തിലെ എല്ലാ സ്കൂളുകളിലും (സി,ബി.എസ്.സി,വി.എച്ച്.എസ്.സി ഉൾപ്പെടെ)മലയാളം നിർബന്ധമാക്കിക്കൊണ്ടുള്ള മുൻ സർക്കാരിന്റെ തീരുമാനത്തെ വളരെ അഭിമാനത്തോടെയാണ് കേരളീയ സമൂഹം സ്വാഗതം ചെയ്തത്. അത് ഈ വർഷം തന്നെ നടപ്പിലാക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നു - ഈ വർഷം നടപ്പിലാക്കാൻ കഴിയില്ലയത്രെ!അതിന് പറയുന്ന കാരണം ഇതാണ് - ഐ.റ്റി യുടെ പീരീഡ് എടുക്കുന്നത് അഭിലഷണീയമല്ലത്രെ!ഐ.റ്റി.സെക്രട്ടറി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്..
ഈ പറയുന്ന കര്യത്തിൽ കഴമ്പുണ്ടോ? ഐ.റ്റിക്ക് പീരീഡ് നീക്കിവയ്ക്കുന്നത് തന്നെ അവസാനിപ്പിക്കേണ്ട കാലമായില്ലേ..ഓരോ വിഷയത്തിനും ഐ.റ്റി അധിഷ്ഠിത പരിശീലനമാണ് നൽകിവരുന്നത്..അപ്പോൾ പ്രത്യേകമായി .....

നമ്മുടെ സാംസ്കാരിക നായകന്മാർ മുഖ്യമന്ത്രിയെക്കണ്ട് നിവേദനം നൽകിയിട്ടുണ്ട്.

മാതൃഭാഷ പഠിക്കാതെ ഉന്നത വിദ്യാഭ്യാസം നടത്താം എന്നുവരുന്നത് ഒരു നാടിനും ഭൂഷണമല്ലതന്നെ. നാടിന്റെ ചരിത്രവും സസ്കാരവും അറിയാതെ....
അതൊരു വളയമില്ലാത്ത ചാട്ടമാണ്,നിശ്ചയമായും..






2 comments:

  1. മാതൃഭാഷ പഠിക്കാതെ ഉന്നത വിദ്യാഭ്യാസം നടത്താം എന്നുവരുന്നത് ഒരു നാടിനും ഭൂഷണമല്ലതന്നെ. നാടിന്റെ ചരിത്രവും സസ്കാരവും അറിയാതെ....
    അതൊരു വളയമില്ലാത്ത ചാട്ടമാണ്,നിശ്ചയമായും..

    ReplyDelete
  2. "ഐ.റ്റിക്ക് പീരീഡ് നീക്കിവയ്ക്കുന്നത് തന്നെ അവസാനിപ്പിക്കേണ്ട കാലമായില്ലേ..ഓരോ വിഷയത്തിനും ഐ.റ്റി അധിഷ്ഠിത പരിശീലനമാണ് നൽകിവരുന്നത്..അപ്പോൾ പ്രത്യേകമായി"

    ഈശ്വരാ... ഇതരം പത്തു സാറന്മാര്‍ ഉണ്ടെങ്കില്‍ ഐ.റ്റി യുടെ കാര്യം പോക്കു തന്നെ...

    ReplyDelete