Wednesday 25 May 2011

കുട്ടികളുടെ വെള്ളംകുടി മുട്ടിച്ചതാര്

ഗവ.എച്ച്.എസ്.എസ്,വിളവൂർക്കലിലേക്കുള്ള വാട്ടർ കണക്ഷൻ ജലാതോറിറ്റി കട്ടുചെയ്തിരിക്കുന്നു!രണ്ടും മൂന്നും ദിവസം കൂടുമ്പോഴാണ് വെള്ളം കിട്ടിയിരുന്നത്.അത് ടാങ്കിൽ ശേഖരിച്ച് നൽകുകയാണ് ചെയ്തിരുന്നത്.

സ്കൂളിലെ കിണറ്റിൽ നിന്ന് കുറച്ചു വെള്ളമേ ലഭിക്കുകയുള്ളൂ..800 ലേറെ കുട്ടികൾക്കും അധ്യാപകർക്കും അത് തികയുകയില്ല..ലൈനിലെ വെള്ളം നിലച്ചാൽ കുട്ടികളുടെ വെള്ളംകുടി മുട്ടിയതുതന്നെ..

അവധിക്കാലത്താണ് കണക്ഷൻ കട്ടുചെയ്തിരിക്കുന്നത്.അടുത്ത ആഴ്ച സ്കൂൾ തുറക്കുമ്പോൾ വെള്ളപ്രശ്നം രൂക്ഷമാകും..അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് സ്കൂൾ അധികാരികൾ..

കുടിശ്ശികയായി രണ്ടുലക്ഷത്തിലേറെ രൂപ അടയ്ക്കാനുണ്ടെന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്..കാലാകാലങ്ങളിൽ പ്രധാന അധ്യാപകരായിരുന്നവരുടെ അനാസ്ഥയാണിതെന്ന് പറയപ്പെടുന്നു.അതോറിട്ടി കൃത്യമായി ബില്ല് നൽകാറില്ലെന്നും കേൾക്കുന്നു..അനേകം വർഷങ്ങളുടെ കുടിശ്ശികയാണ് ഈ തുക.ഇത് ഉടനെ അടച്ചില്ലെങ്കിൽ .....

ഭൂരിഭാഗവും ദരിദ്രകുട്ടികൾ പഠിക്കുന്ന  സ്കൂളാണിത്.വിളവൂർക്കൽ പഞ്ചായത്തിലെ ഒരേ ഒരു ഹയർ സെക്കണ്ടറി സ്കൂൾ(ഹൈസ്കൂളും).പി.ടി.എ ഫണ്ടായി ലഭിക്കുന്നത് നാമമാത്രമായ തുകയാണ്..കുടിശ്ശിക തുക സ്കൂൾ അടയ്ക്കുന്നത് അസംഭവ്യമാണ്!

ആരാണിതിന്റെ ഉത്തരവാദികൾ..ഒരുപാട് പ്രധമാധ്യാപകരുടെ പേരുകൾ പറയേണ്ടിവരും..പെൻഷൻ പറ്റിപ്പിരിഞ്ഞവർ..ഇഹലോകവാസം വെടിഞ്ഞവർ..

കുട്ടികൾക്ക് വെള്ളം ലഭിക്കാതിരിക്കുന്നത് ഒരു സാമൂഹ്യപ്രശ്നമാണ്.

കുടിവള്ളം സൌജന്യമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണം..വൈദ്യുതി ചാർജ് ജില്ലാപഞ്ചായത്താണ് അടയ്ക്കുന്നത്.അതിനേക്കാൾ പ്രധാനമായ കുടിവെള്ളം മുട്ടിക്കാൻ പാടുള്ളതല്ല..

പണ്ട് ആരോ ചെയ്ത കുറ്റത്തിന് ഇന്നത്തെ കുട്ടികളേയും അധ്യാപകരേയും ശിക്ഷിക്കുന്നത് ശരിയല്ലതന്നെ!









3 comments:

  1. പണ്ട് ആരോ ചെയ്ത കുറ്റത്തിന് ഇന്നത്തെ കുട്ടികളേയും അധ്യാപകരേയും ശിക്ഷിക്കുന്നത് ശരിയല്ലതന്നെ!

    ReplyDelete
  2. സർക്കാർ കാര്യം മുറപോലെ..............

    ReplyDelete
  3. പണ്ട് ആരോ ചെയ്ത കുറ്റത്തിന് ഇന്നത്തെ കുട്ടികളേയും അധ്യാപകരേയും ശിക്ഷിക്കുന്നത് ശരിയല്ല.....

    ReplyDelete