Sunday 29 May 2011

കേരള സിലബസിലെ കുട്ടികളുടെ അവകാശങ്ങൾ അവഗണിക്കരുത്..

പ്ലസ്-വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ടുമെന്റ് വന്നുകഴിഞ്ഞു.ജൂൺ - 6ന് ആദ്യ അലോട്ടുമെന്റ് നടക്കും.


എസ്.എസ്.എൽ.സി പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തി,കൃത്യ സമയത്തുതന്നെ റിസൾട്ടും പ്രസിദ്ധീകരിച്ചു..പ്ലസ്-വൺ അഡ്മിഷനുള്ള ടെംടേബിളും പുറത്തിറക്കിക്കഴിഞ്ഞു..

 സി.ബി.എസ്.സി കുട്ടികൾക്കുകൂടി അവസരം നൽകാൻ വേണ്ടി രണ്ടാംഘട്ട അലോട്ടുമെന്റിൽ സൌകര്യം ഏർപ്പെടുത്തിയിരിക്കുകയാണിപ്പോൾ.ആ കുട്ടികൾക്ക് അവസരം ലഭിക്കേണ്ടതുതന്നെ.പക്ഷെ, അത് ഇടയ്ക്കുവച്ചാകുമ്പോൾ ശിക്ഷ അനുഭിക്കേണ്ടിവരുന്നത് കേരള സിലബസിലുള്ളവരാണ്.അവർക്ക് ആദ്യം ലഭിക്കുന്ന അലോട്ടുമെന്റുകൾ പലപ്പോഴും സൌകര്യപ്രദമായ സ്കൂളുകൾ ആവണമെന്നില്ല.തുടർന്നുള്ള അലോട്ടുമെന്റുകളിലാണ് ആ അവസരം ലഭിക്കുന്നത്..ഇപ്പോൾ ഇടയ്ക്കുവച്ച് ഒരു വിഭാഗത്തെക്കൂടി തിരുകിക്കയറ്റുമ്പോൾ .....

സി.ബി.എസ്.സി യുടെ റിസൾട്ടുവരുന്നതുവരെ കാത്തുനിൽക്കണമെന്ന് പറയുന്നത് അനീതിയല്ലേ..അവർക്ക് നേരത്തേ റിസൾട്ട് പ്രഖ്യാപിക്കാൻ ലഴിയേണ്ടതല്ലേ..അനാസ്ഥയല്ലേ യഥാർത്ഥ കാരണം?

സി.ബി.എസ്.സി.യിൽ ഇപ്പോൾ ബോർഡ് പരീക്ഷ നിർബന്ധമല്ല!വേണെമെങ്കിൽ എഴുതാം.അത്രതന്നെ..ബോർഡ് പരീക്ഷ എഴുതാത്തവർക്ക് സ്കൂളുകാർ ചോദ്യപേപ്പർ തയ്യാറാക്കി പരീക്ഷ നടത്തി മാർക്കിടും..എത്ര സുന്ദരമായ അവസ്ഥ...സ്കൂളുകാർ വാരിക്കോരി നൽകിയ മാർക്കുമായാണ്, ഒരു കൂട്ടം പേർ മാന്യമായി പൊതുപരീക്ഷ എഴുതിയവരോടൊപ്പം ഏകജാലകത്തിനെത്തുന്നത്..

സി.ബി.എസ്.സി ക്കാർക്ക് അവർ പഠിക്കുന്ന സ്ഥാപനത്തിൽ തന്നെ തുടർ പഠനത്തിന് അവസരം ഉണ്ടാവേണ്ടതാണ്.അല്ലെങ്കിൽ പത്താം ക്ലാസ്സിൽ കേരള സിലബസിൽ ചേരുക..അതുമല്ലെങ്കിൽ സമയത്ത് പരീക്ഷാഫലം(?)പ്രസിദ്ധീകരിക്കുക...



3 comments:

  1. പറ്റൂമെങ്കില്‍ ഈ സിബീഎസി പിള്ളാര്‍ക്ക് കേരളത്തി +2 അഡ്മിഷന്‍ കൊടുക്കുകയേ ചെയ്യരുത്. ലവന്മാര്‍ വല്ല അമേരിക്കയിലും പോയി ചേരട്ട്...

    ReplyDelete
  2. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സി.ബി.എസ്.സി വിദ്ദ്യാർത്ഥിനിയുടെ പിതാവിന്റെ മുഖത്ത് നോക്കുമ്പോൾ താങ്കൾ പറഞ്ഞ വാദങ്ങളോട് പൂർണ്ണമായും യോജിക്കാൻ വയ്യ!എന്നാലും പറഞ്ഞതിൽ കാര്യമുണ്ട്താനും..

    ReplyDelete
  3. പ്രതികരണങ്ങൾക്ക് നന്ദി..

    ReplyDelete